24 മണിക്കൂറിനിടെ 1.41 ലക്ഷം പേർക്ക് കൂടി കൊവിഡ്; 285 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21 ശതമാനത്തെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒമ്പത് ശതമാനമായി ഉയർന്നു
285 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിതരായി മരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്തെ പ്രതിദിന വർധനവ് ഒരു ലക്ഷത്തിന് മുകളിലെത്തുന്നത്. 97.30 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്
64 പേർക്ക് കൂടി രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 3071 ആയി ഉയർന്നു. നിലവിൽ 27 സംസ്ഥാനങ്ങളിൽ ഒമിക്രോൺ ബാധിതരുണ്ട്