ഹെലികോപ്ടര്‍ ദുരന്തം; പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി സോണിയ ഗാന്ധി
രാജ്യത്തിന്‍റെ സംയുക്ത സൈനിക മേധാവിയുള്‍പ്പടെ 13 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യ അധ്യക്ഷ സോണിയ ഗാന്ധി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അതുകൊണ്ട് തന്നെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അറിയിച്ചിട്ടുണ്ട്.
നാളെ 75ആം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് സോണിയ ഗാന്ധി പിറന്നാള്‍ ആഘോഷങ്ങള്‍ നടത്തില്ലെന്ന പ്രഖ്യാപനവുമായി രംഗത്തുവരുന്നത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആണ് ഇക്കാര്യ അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷയുടെ പിറന്നാള്‍ ദിനമായ നാളെ ഡിസംബർ 9ന് ജന്മദിനാഘോഷങ്ങള്‍ ഉണ്ടായിരിക്കുന്നില്ലെന്നും പാർട്ടി പ്രവർത്തകരും അനുഭാവികളും ഈ അഭ്യർത്ഥന സ്വീകരിക്കണമെന്നും അറിയിക്കുന്നു. കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.