ബോളിവുഡില്‍ ഇന്ന് ഏറ്റവും സംഭാവനയുള്ളത് മുസ്ലിം സമുദായത്തില്‍ നിന്ന്; ശരദ് പവാര്‍
ബോളിവുഡില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കുന്നത് മുസ്ലിം സമുദായത്തില്‍ നിന്നാണെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. കല, കവിത, എഴുത്ത് മേഖലകളിലെല്ലാം മുസ്ലിം സമൂഹത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയും. ബോളിവുഡിനെ ഇന്ന് ലോകമറിയാന്‍ കാരണം മുസ്ലീം ന്യൂനപക്ഷത്തില്‍ നിന്നുള്ള സംഭാവനകളാണ്. പവാര്‍ പറഞ്ഞു.
മുസ്ലീങ്ങള്‍ക്ക് കലാപരമായി നല്ല കഴിവുണ്ട്. എന്നാലവര്‍ക്ക് സമസ്ത മേഖലകളിലും പിന്തുണയും തുല്യ അവസരവും നല്‍കണം. അര്‍ഹിക്കുന്ന പരിഗണന അവര്‍ക്ക് പലപ്പോഴും കിട്ടുന്നില്ല. ഇതൊരു യാഥാര്‍ത്ഥ്യമാണ്. ന്യൂനപക്ഷത്തിന് കലാരംഗത്ത് കൂടി തുല്യത നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ വേണമെന്നും പവാര്‍ കൂട്ടിച്ചേത്തു.
മുസ്ലിം സമുദായത്തില്‍ നിന്നുള്ള നേതാക്കളുമായി നാഗ്പൂരില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ശരദ് പവാറിന്റെ വാക്കുകള്‍. രാജ്യത്തെ എല്ലാ സമുദായങ്ങളിലും തൊഴിലില്ലായ്മ നിലനില്‍ക്കുന്നുണ്ട്. എങ്കിലും മുസ്ലിം സമുദായത്തിന്റെ ഇക്കാര്യത്തിലുള്ള പരാതികള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് പവാര്‍ പറഞ്ഞു.