മതഗ്രന്ഥം അവഹേളിച്ചു; പഞ്ചാബിൽ 9 വയസുകാരൻ അറസ്റ്റിൽ
മതഗ്രന്ഥത്തെ അവഹേളിച്ച കുറ്റത്തിന് 9 വയസുകാരൻ അറസ്റ്റിൽ. മതഗ്രന്ഥത്തിൻ്റെ ചില പേജുകൾ കീറിയെന്നാണ് ആരോപണം. കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി, പ്രാദേശിക തിരുത്തൽ ഹോമിലേക്ക് അയച്ചു. പഞ്ചാബിലെ ബിഷൻപൂർ ഗ്രാമത്തിലാണ് സംഭവം.
ഒക്‌ടോബർ അഞ്ചിന് ‘ഗുരു ഗ്രന്ഥ സാഹിബിന്റെ’ ചില പേജുകൾ കീറി മാറ്റിയ നിലയിൽ കണ്ടെത്തിയിരുന്നു. ഉടൻ തന്നെ ഇക്കാര്യം ഗുരുദ്വാര കമ്മിറ്റി അധ്യക്ഷനെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ഒരു ആൺകുട്ടി പേജുകൾ കീറി മാറ്റുന്നതായി കണ്ടെത്തി.
തുടർന്ന് പൊലീസിനെ അറിയിച്ചു. പൊലീസെത്തി കുട്ടിയെ അറസ്റ്റ് ചെയ്തു. കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി, പ്രാദേശിക തിരുത്തൽ ഹോമിലേക്ക് അയച്ചു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഡിഎസ്പി അറിയിച്ചു.