Saturday, October 19, 2024
National

24 മണിക്കൂറിനിടെ 75,809 പുതിയ കേസുകൾ, 1133 മരണം; കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 75,809 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ഒരു ലക്ഷത്തിനടുത്തായിരുന്നു രോഗികളുടെ പ്രതിദിന വർധനവ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,80,423 ആയി ഉയർന്നു

1133 പേരാണ് കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. ഇന്ത്യയിലെ ആകെ കൊവിഡ് മരണം 72,775 ആയി ഉയർന്നു. 8,83,697 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1.70 ശതമാനമാണ് ഇന്ത്യയിലെ മരണനിരക്ക്. 33,23,950 പേർ ഇതിനോടകം രോഗമുക്തി നേടി. 77.65 ശതമാനമാണ് രോഗമുക്തി നിരക്ക്

ആന്ധ്രയിൽ ഇന്നലെ 8368 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കർണാടകയിൽ 5773 പേർക്കും തമിഴ്‌നാട്ടിൽ 5776 പേർക്കും ഹരിയാനയിൽ 2224 പേർക്കും ഒഡീഷയിൽ 3861 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത് ഇന്ത്യയിലാണ്. നിലവിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവ് റിപ്പോർട്ട് ചെയ്യുന്നതും ഇന്ത്യയിലാണ്. യുഎസിൽ കഴിഞ്ഞ ദിവസം 25,325 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആയിരത്തിലധികം മരണങ്ങൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നതും നിലവിൽ ഇന്ത്യയിലാണ്. അമേരിക്കയിൽ ഇന്നലെ 286 പേരും ബ്രസീലിൽ 315 പേരുമാണ് മരിച്ചത്.

Leave a Reply

Your email address will not be published.