പാലത്തായി കേസില്‍ ഇന്ന് വിധിയില്ല
കൊച്ചി: പാലത്തായി ബാലികാ പീഡനക്കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയില്ല. കഴിഞ്ഞ മാസം 25 ന് വാദം പൂര്‍ത്തിയായ ഹര്‍ജിയില്‍ ഇന്ന് വിധിയുണ്ടാവുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഇന്നത്തെ പരിഗണനാ ലിസ്റ്റില്‍ പാലത്തായി ഹരജി വന്നില്ല. നാളെയോ അടുത്ത ദിവസമോ വിധിയുണ്ടാവും.