കൊലക്കേസിലെ അറസ്റ്റ്: സുശീൽ കുമാറിനെ റെയിൽവേ സസ്‌പെൻഡ് ചെയ്തു
കൊലപാതക കേസിൽ അറസ്റ്റിലായ ഗുസ്തി താരം സുശീൽകുമാറിനെ റെയിൽവേ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. നോർത്തേൺ റെയിൽവേയിൽ സീനിയർ കൊമേഴ്‌സ്യൽ മാനേജരായിരുന്നു സുശീൽകുമാർ. 2015 മുതൽ അഞ്ച് വർഷമായി ഡൽഹിയിൽ ഡെപ്യൂട്ടേഷനിലാണ്.
ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ കുമാർ റാണ കൊല്ലപ്പെട്ട കേസിലാണ് സുശീൽകുമാറിനെ അറസ്റ്റ് ചെയ്തത്. മെയ് 4നാണ് സാഗർറാണയെ സുശീൽകുമാർ കൊലപ്പെടുത്തിയത്