Monday, January 6, 2025
National

രാജസ്ഥാനിൽ ദളിത് യുവതിയെ പീഡിപ്പിച്ച് ജീവനോടെ കത്തിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

രാജസ്ഥാനിൽ ദളിത് യുവതിയെ ബലാത്സംഗം ചെയ്‌തത്‌ തീകൊളുത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. ശരീരത്തിൽ 40 ശതമാനത്തിന് മുകളിൽ പരുക്കേറ്റ യുവതി ജോധ്പൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് പച്പദ്ര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജേന്ദ്ര സിംഗ് അറിയിച്ചു. യുവതിയുടെ വീടിന് സമീപം താമസിക്കുന്ന ഷമീർ എന്ന വ്യക്തിയാണ് പ്രതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഷമീർ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം രാസവസ്തുക്കൾ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു എന്ന് രാജസ്ഥാൻ പോലീസ് അറിയിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പട്ടികജാതി-പട്ടികവർഗ ജനതക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *