Tuesday, April 15, 2025
National

കന്യാസ്ത്രീകളെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികൾക്കും കോടതി ജാമ്യം നൽകി

യുപിയിലെ ഝാൻസിയിൽ ട്രെയിൻ യാത്രയ്ക്കിടെ കന്യാസ്ത്രീകളെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾക്കും ജാമ്യം. എ ബി വി പി നേതാവ് അജയ് ശങ്കർ തിവാരി, രാഷ്ട്രീയ ഭക്ത് സംഘട്ടൻ പ്രസിഡന്റ് അഞ്ജൽ അർജാരിയ, ഹിന്ദു ജാഗരൺ മഞ്ച് സെക്രട്ടറി പുർഗേഷ് അമാരിയ എന്നിവർക്കാണ് ജാമ്യം

വലിയ പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു സംഘ്പരിവാർ ക്രിമിനലുകളായ പ്രതികളെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. എബിവിപി പ്രവർത്തകരാണ് അതിക്രമം നടത്തിയതെന്ന പോലീസിന്റെ വെളിപ്പെടുത്തൽ ബിജെപിക്ക് തെരഞ്ഞെടുപ്പ് സമയത്ത് വലിയ ക്ഷീണം വരുത്തിയിരുന്നു. ഇതിന് പിന്നാലെ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന ന്യായീകരണവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ രംഗത്തുവന്നതും ബിജെപിക്ക് കൂടുതൽ തിരിച്ചടിയാണ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *