ഭോജ്പുരി നടി അനുപമ പഥക് തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന
ഭോജ്പുരി സിനിമാ നടി അനുപമ പഥക് മരിച്ച നിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് 40കാരിയായ അനുപമയെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്
മുംബൈയിലെ പ്രൊഡക്ഷൻ കമ്പനിയിൽ പണം നിക്ഷേപിച്ചിരുന്നുവെന്നും പറഞ്ഞ സമയത്ത് അവർ തിരിച്ചു നൽകിയില്ലെന്നും കുറിപ്പിലുണ്ട്. കഴിഞ്ഞ ദിവസം അനുപമ പഥക് ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. ആത്മഹത്യാ പ്രവണതയെ കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കേൾക്കുന്നവർ എത്ര വലിയ സുഹൃത്താണെങ്കിലും അകറ്റി നിർത്തുമെന്നായിരുന്നു നടി പറഞ്ഞിരുന്നത്
മരിച്ചതിന് ശേഷം ആളുകൾ നിങ്ങളെ കളിയാക്കുകയും മറ്റുള്ളവരുടെ മുന്നിൽ മോശമാക്കി ചിത്രീകരിക്കുകയും ചെയ്യും. ഇതിനാൽ ആരുമായും നിങ്ങളുടെ പ്രശ്‌നങ്ങൾ പങ്കിടരുതെന്നും നടി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. ബിഹാറാണ് നടിയുടെ ജന്മസ്ഥലം. ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധേയമായ അനുപമ സിനിമയിൽ തിരക്കേറിയതോടെയാണ് മുംബൈയിലേക്ക് താമസം മാറിയത്.