സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണം; നടി വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു
സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തിൽ മനംനൊന്ത് നടി വിജയലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു. അമിത അളവിൽ ഗുളിക കഴിച്ച നടിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു നടിയുടെ ആത്മഹത്യാശ്രമം
പാണങ്കാട്ട് പാടൈ എന്ന സംഘടനയുടെ നേതാവ് ഹരി നാടാർ, നാം തമിഴർ പാർട്ടി നേതാവ് സീമാൻ എന്നിവരുടെ അനുയായികൾ തന്നെ നിരന്തരം അപമാനിക്കുന്നുവെന്ന് വീഡിയോയിൽ വിജയലക്ഷ്മി ആരോപിക്കുന്നു. ഫേസ്ബുക്ക് ലൈവിലാണ് വിജയലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചത്. താരത്തെ ചെന്നൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു