24 മണിക്കൂറിനിടെ 1,00,636 പേർക്ക് കൂടി കൊവിഡ്; 2472 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. ഒരു ഘട്ടത്തിൽ രാജ്യത്ത് നാല് ലക്ഷത്തിലധികം പ്രതിദിന വർധനവുണ്ടായിരുന്നു.
രാജ്യത്ത് ഇതുവരെ 2,89,09,975 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,74,399 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. ഇതിനോടകം 2,71,59,180 പേരാണ് കൊവിഡിൽ നിന്ന് രോഗമുക്തി നേടിയത്.
24 മണിക്കൂറിനിടെ 2472 പേർ കൂടി മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 3,49,186 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 23.27 കോടി പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.