24 മണിക്കൂറിനിടെ രാജ്യത്ത് 8306 പേർക്ക് കൂടി കൊവിഡ്; 211 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8306 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 211 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,46,41,561 ആയി ഉയർന്നു
നിലവിൽ 98,416 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇതിനോടകം 4,73,537 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി രാജ്യത്തെ പ്രതിദിന വർധനവ് പതിനായിരത്തിൽ താഴെ നിൽക്കുന്നത് ആശ്വാസകരമാണ്