തിരുവനന്തപുരം എയർപോർട്ടിൽ വൻ സ്വർണവേട്ട
തിരുവനന്തപുരം വിമാനത്താവളത്തില കാർഗോയിൽ സ്വർണ്ണം പിടിച്ചെടുത്തു. യു എ ഇ കോൺസുലേറ്റിലേക്കുള്ള പാർസലിലാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാഗേജിനുള്ളിൽ കോടികൾ വിലമതിക്കുന്ന സ്വർണമെന്നാണ് സൂചന.
പല ബോക്‌സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണ്ണക്കടത്ത് ഇതാദ്യമായാണ്. 30 കിലോ സ്വർണമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക സൂചന. അയച്ചത് ആരാണെന്നും മറ്റുമുള്ള വിവരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
യുഎഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം മണക്കാടാണ്. വിദേശത്ത് നിന്ന് ഡിപ്ലോമാറ്റിക് പാക്കേജ് ആയി എതിതിയതിനാല്‍ വേഗത്തില്‍ പരിശോധന പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ സമയോജിതമായ ഇടപെടല്‍ മൂലമാണ് സ്വര്‍ണം പിടിച്ചത്.