രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി
രാഹുൽഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ യുപി സര്‍ക്കാര്‍ അനുമതി നല്‍കി. നേരത്തേ ഇരുവര്‍ക്കും അനുമതി നിഷേധിച്ച യുപി സര്‍ക്കാര്‍ അവസാനം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു. രാഹുൽഗാന്ധി അല്‍പ സമയത്തിനുള്ളില്‍ ലഖ്നൗവിലെത്തും. ഇവര്‍ക്കൊപ്പം മൂന്ന് പേര്‍ക്കു കൂടി ലഖിംപൂര്‍ സന്ദര്‍ശിക്കാം
ലഖ്നൗവിലെത്തിയാൽ രാഹുലിനെ തടയുമെന്ന് ലഖ്നൗ പൊലീസ് കമ്മീഷണർ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി സീതാപ്പൂരില്‍ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് പൊലീസ്.
വിമാന മാർഗം ലഖ്നൗവിൽ എത്തിയ ശേഷം ലഖീംപൂരിലേക്ക് റോഡ് വഴിയാണ് യാത്ര. യുപിയിൽ എത്താൻ രാഹുൽ ഗാന്ധിയെ അനുവദിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും രാഹുലിന്‍റെ നിർബന്ധത്തിനു വഴങ്ങി യാത്ര ചെയ്യാൻ അനുവദിക്കുകയായിരുന്നു.