Saturday, October 19, 2024
National

രാത്രികാല സന്ദര്‍ശനത്തിന് താജ്മഹല്‍ ഇന്ന് തുറക്കും

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം രാത്രി സന്ദര്‍ശകര്‍ക്കായി വീണ്ടും താജ്മഹല്‍ തുറന്നുകൊടുക്കുന്നു. ഇന്നുമുതല്‍ താജിന്റെ രാത്രികാല ഭംഗി ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി.

ഒന്നാം കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പതിനേഴിനാണ് താജ്മഹലിലേക്ക് രാത്രി സന്ദര്‍ശകരെ വിലക്കിയത്. ഒരു വര്‍ഷത്തിന് ശേഷമാണ് താജ്മഹലിലേക്ക് വീണ്ടും രാത്രി സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. മൂന്നു സ്ലോട്ടുകളിലായാണ് സന്ദര്‍ശകരെ കടത്തി വിടുക.

Leave a Reply

Your email address will not be published.