Tuesday, January 7, 2025
KeralaTop News

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത
കേസിലെ മുഖ്യപ്രതി ഷെരീഫ് അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ ഇയാളെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെത്തിച്ച ഷെരീഫിനെ ചോദ്യം ചെയ്യുകയാണ്.

തമിഴ്നാട്ടിൽ ഒളിവിലായിരുന്ന ഷെരീഫ് കോടതിയിൽ കീഴടങ്ങാൻ ശ്രമം നടക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. ഷംന കാസിമിന്റെയും മറ്റ് യുവതികളുടെ പണം തട്ടിയ കേസുകളിലും പിടിയിലായ സംഘത്തിന്റെ തലവനാണ് ഇയാൾ. ഷംനയെ അടക്കം ഫോണിലൂടെയായിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്.

ഇയാൾക്കെതിരെ ലൈംഗിക ചൂഷണമടക്കമുള്ള പരാതികളുമായി കൂടുതൽ പേർ രംഗത്തുവന്നിരുന്നു. പരാതികളെല്ലാം ഒറ്റ കേസായി പരിഗണിച്ച് ശക്തമായ തെളിവ് ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. കേസ് പിൻവലിക്കാനുള്ള സമ്മർദമുള്ളതായി പരാതി നൽകിയ മോഡൽ ഇന്ന് ആരോപിച്ചിരുന്നു.

കേസിൽ പിടിയിലാവർക്ക് സിനിമ മേഖലയുമായി ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്ത് സ്വർണക്കടത്തിന് വരെ ഇവർ പ്രേരിപ്പിച്ചതായുള്ള പരാതിയും പോലീസിന് ലഭിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *