ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം യുവതിയും ആറ് വയസ്സുകാരൻ മകനും കിണറ്റിൽ ചാടി മരിച്ചു
തിരുവനന്തപുരത്ത് യുവതി ആറ് വയസ്സുള്ള മകനുമൊത്ത് കിണറ്റിൽ ചാടി മരിച്ചു. നഗരൂരിലാണ് സംഭവം. പന്തുവിള സ്വദേശി ബിന്ദു, മകൻ രജിൻ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം
ഭർത്താവ് രജിലാലിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷമാണ് ബിന്ദു മകനുമൊത്ത് കിണറ്റിൽ ചാടിയത്. ബിന്ദുവിന്റെ രണ്ടാം വിവാഹമാണിത്. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിൽ. പരുക്കേറ്റ രജിലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.