രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തൊമ്പതര ലക്ഷം കടന്നു; മരണം 40,500 കവിഞ്ഞു
മരണം 40,500 കവിഞ്ഞു. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇന്നും രോഗബാധിതർ 50,000 നും മരണം 800 നും മുകളിൽ റിപ്പോർട്ട് ചെയ്തേക്കും. പ്രതിദിന രോഗബാധിതർ ഒരാഴ്ചയായി 50, 000 ന് മുകളിലാണ്. 67.19 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം ആന്ധ്രയിൽ പ്രതിദിന കണക്ക് വീണ്ടും പതിനായിരം കടന്നു.
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 10, 309 കേസുകളും 334 മരണവും റിപ്പോർട്ട് ചെയ്തു. ബംഗാളിലും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തി. അനുമതിയില്ലാതെ കൊവിഡ് കെയർ സെന്‍റര്‍ സന്ദർശിച്ചതിന് ബി.ജെ.പി എം.എൽ.എ സുദീപ് റോയ് ബർമനെതിരെ ത്രിപുര സർക്കാർ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു.
24 മണിക്കൂറിനിടെ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് 309 പേര്‍ കൂടി മരിച്ചു. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം മരണം റിപ്പോര്‍ട്ടു ചെയ്യുന്നത്. മരണസംഖ്യ 9589 ആയി. 23220 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 6.86,761 ആയി. തമിഴ്നാട്ടിൽ 112 മരണം റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 4461 ആയി. 5175 പേർക്ക് പുതുതായി രോഗം കണ്ടെത്തി. ആന്ധ്രാപ്രദേശിൽ 10128 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ 186461 ആയി. സംസ്ഥാനത്ത് 77 പേർ കൂടി മരിച്ചു. 1681 ആണ് മരണസംഖ്യ. കർണാടകയിൽ 100 മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ 2804 ആയി. 5619 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. തെലങ്കാനയിൽ 2012 പേർക്ക് കൂടി
കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതർ 70958 ആയി. 13 മരണം കൂടി റിപ്പോർട്ട് ചെയ്തു. 576 ആണ് മരണസംഖ്യ. പുതുച്ചേരിയിൽ രോഗ ബാധയും മരണം ഏറ്റവും കൂടിയ നിരക്കിലായി. 286 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതർ 4433 ആയി. ഏഴ് മരണം റിപ്പോർട്ട് ചെയ്തു