Thursday, January 23, 2025
Kerala

വ്യാപാര സ്ഥാപനങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം; ഡിജിപിയുടെ പുതിയ സർക്കുലർ

വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആൾക്കൂട്ടം ഒഴിവാക്കണമെന്ന കർശന നിർദേശം നൽകി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. 100 സ്‌ക്വയർ ഫീറ്റുള്ള സൂപ്പർ മാർക്കറ്റുകളിൽ ഒരേ സമയം ആറ് ഉപഭോക്താക്കളെ മാത്രമേ അനുവദിക്കൂ. 200 മീറ്റർ സ്‌ക്വയർ ഫീറ്റുള്ള സൂപ്പർ മാർക്കറ്റാണെങ്കിൽ 12 പേരെ അനുവദിക്കുമെന്നും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു

സാമൂഹ്യ അകലം ഉറപ്പാക്കാനായി കടകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും മുന്നിൽ കളങ്ങൾ വരക്കണം. ബാങ്കുകൾ ഉപഭോക്താക്കളെ അവർക്ക് വരാനാകുന്ന സമയം മുൻകൂട്ടി അറിയിക്കണമെന്നും ഡിജിപിയുടെ നിർദേശമുണ്ട്. ഐജി മുതലായ ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് പ്രവേശിക്കാനാകാത്ത ചെറിയ കടകൾക്ക് മുന്നിൽ വൃത്തം വരച്ച് സാമൂഹിക അകലത്തോടെ ആളുകളെ നിർത്തണം. ഇതിന്റെ ഉത്തരവാദിത്വം കട ഉടമകൾക്കായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *