മിസോറാമിൽ നിന്ന് ശ്രീധരൻ പിള്ളക്ക് സ്ഥലമാറ്റം; ഗോവയുടെ ഗവർണറാകും
മിസോറാം ഗവർണറായിരുന്ന പി എസ് ശ്രീധരൻ പിള്ളക്ക് മാറ്റം. ഗോവയുടെ ഗവർണറായാണ് അദ്ദേഹത്തെ നിയമിച്ചത്. 2019 നവംബറിലാണ് ശ്രീധരൻ പിള്ള മിസോറാം ഗവർണറായി ചുമതലയേറ്റത്.
ഹരിയാന ഗവർണറായിരുന്ന സത്യദേവ് നാരായണനെ ത്രിപുരയിലേക്ക് മാറ്റി. ത്രിപുര ഗവർണറായിരുന്ന രമേശ് ബൈസിനെ ജാർഖണ്ഡ് ഗവർണറാക്കി. ടി ഗെഹ്ലോട്ട് കർണാടകയിലെയും മംഗുഭായി ചാംഗ്നാഭായ് മധ്യപ്രദേശിലെയും ഗവർണറാകും. ഹരിബാബു കംബാപതിയാണ് പുതിയ മിസോറാം ഗവർണർ.