കെ എം മാണി യുഡിഎഫിന്റെ അഭിമാനം; കയ്യാങ്കളി നടത്തിയവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കും: കെ മുരളീധരൻ
നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാർ സ്വീകരിച്ചത് നാണം കെട്ട സമീപനമാണെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. കെ എം മാണിയെ ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. കയ്യാങ്കളി നടത്തിയവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ യുഡിഎഫ് ഒറ്റക്കെട്ടായി നിൽക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
കെ എം മാണി യുഡിഎഫിന്റെ അഭിമാനമാണ്. മാണി സാർ കള്ളനാണെന്ന് പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തിന്റെ അനുയായികൾക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാൻ താത്പര്യമുണ്ട്. അവകാശങ്ങളല്ല, അവകാശധ്വംസനമാണ് നടന്നത്. മൗലികാവകാശം ലംഘിച്ചവർക്കെതിരെ കേസെടുക്കണം. യുഡിഎഫ് ശക്തമായ നിലപാട് തുടരുമെന്നും കെ മുരളീധരൻ പറഞ്ഞു.