കൊവിഡ് ; താജ്മഹൽ ,ആഗ്ര കോട്ട, അക്ബർ തോംബ് തുടങ്ങിയവ തുറക്കില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ്
കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ താജ്മഹൽ ഉൾപ്പെടെയുള്ള സ്മാരകങ്ങൾ തുറക്കേണ്ടതില്ലെന്ന് തീരുമാനം. താജ്മഹലിനൊപ്പം ആഗ്ര കോട്ട, അക്ബർ തോംബ് തുറങ്ങിയവ തുറക്കില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ വരുന്ന രാജ്യത്തെ എല്ലാ സ്മാരകങ്ങളും ഇന്ന് മുതൽ തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ആഗ്രയിൽ സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ താജ്മഹൽ ഉൾപ്പെടെ തുറന്നു നൽകേണ്ടതില്ലെന്നാണ് തീരുമാനം.
അതേസമയം, ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലെ സ്മാരങ്ങൾ ഇന്നു മുതൽ പ്രവർത്തിക്കും. സുരക്ഷാ മുൻകരുതലുകളോടെയും നിയന്ത്രണങ്ങളോടെയും ആയിരിക്കും സ്മാരകങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മാർച്ച് മാസത്തിൽ തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ എല്ലാ സ്മാരകങ്ങളും അടച്ചിരുന്നു.