Wednesday, January 8, 2025
National

‘കോൺ​ഗ്രസ് ജയിച്ചാൽ കർണാടക പോപ്പുലർ ഫ്രണ്ടിന്റെ താഴ്വരയാകും’; ആരോപണവുമായി ബിജെപി നേതാവ്

ബെം​ഗളൂരു: കോൺ​ഗ്രസ് അധികാരത്തിലേറിയാൽ കർണാടക പോപ്പുലർ ഫ്രണ്ട് വാലിയാകുമെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ഹിമന്ത ബിസ്വ ശർമ. കോൺ​ഗ്രസ് നേതാക്കളായ സിദ്ദരാമയ്യയും ഡികെ ശിവകുമാറും ടിപ്പു സുൽത്താന്റെ കുടുംബമാണെന്നും ബിജെപി നേതാവ് ആരോപിച്ചു. കൊ‌‍ഡു​ഗ് ജില്ലയിലെ വിരാജ്പേട്ടിൽ തെരഞ്ഞെടുപ്പ് യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമിൽ നിന്നാണ് ഞാൻ വരുന്നത്. അസമിനെ 17 തവണ മുഗളന്മാർ ഞങ്ങളെ ആക്രമിച്ചെങ്കിലും മുഗളന്മാർക്ക് ഞങ്ങളെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. ടിപ്പു സുൽത്താനെ പലതവണ പരാജയപ്പെടുത്തിയ കൊടു​​ഗ് മണ്ണിനെ താൻ വണങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കാനാണ് സിദ്ധരാമയ്യ ഉദ്ദേശിക്കുന്നതെങ്കിൽ പാക്കിസ്ഥാനിൽ അത് നടത്തണമെന്നും ബിജെപി നേതാവ് പറഞ്ഞു. 80,000 പേർ ജീവൻ ബലിയർപ്പിക്കപ്പെട്ടു. ഇന്ന് സിദ്ധരാമയ്യ പറയുന്നത് ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കുമെന്നാണ്. നിങ്ങൾക്ക് ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കണമെങ്കിൽ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പോയി ആഘോഷിക്കൂ. പക്ഷേ ഇന്ത്യയിൽ അത് ചെയ്യാൻ നിങ്ങൾക്ക് അവകാശമില്ലെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ പതുക്കെ കർണാടകയും പിഎഫ്ഐ താഴ്വരയായി മാറുമെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *