Sunday, April 13, 2025
National

സഹോദരനുമായി വഴക്കിട്ട് യുവതി മൊബൈൽ വിഴുങ്ങി, 2 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിൽ ഫോൺ പുറത്തെടുത്തു

നാണയത്തുട്ടുകൾ പോലുള്ള വസ്തുക്കൾ അറിയാതെ വിഴുങ്ങുന്ന സംഭവങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ ഒരു യുവതി മൊബൈൽ ഫോൺ വിഴുങ്ങിയ അസാധാരണമായ സംഭവമാണ് മധ്യപ്രദേശിൽ നിന്നും പുറത്തുവരുന്നത്. 2 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിൽ പെൺകുട്ടിയുടെ വയറ്റിൽ നിന്ന് ഫോൺ പുറത്തെടുത്തു.

സഹോദരനുമായി വഴക്കിട്ട 18 കാരി മൊബൈൽ ഫോൺ വിഴുങ്ങുകയായിരുന്നു. ഫോൺ വിഴുങ്ങിയ ഉടൻ തന്നെ പെൺകുട്ടിക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടു തുടങ്ങി. വിവരമറിഞ്ഞെത്തിയ പെൺകുട്ടിയെ ബന്ധുക്കൾ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചു. നില വഷളായതോടെ ഗ്വാളിയോറിലേക്ക് റഫർ ചെയ്തു. പെൺകുട്ടിയെ അൾട്രാസൗണ്ടിനും മറ്റ് പരിശോധനകൾക്കും വിധേയമാക്കി മൊബൈൽ ഫോണിന്റെ സ്ഥാനം കണ്ടെത്തി.

ഗ്വാളിയോറിലെ ജില്ലാ ആശുപത്രിയിലെ സർജറി വിഭാഗം എച്ച്ഒഡി ഡോ.പ്രശാന്ത് ശ്രീവാസ്തവയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം ഓപ്പറേഷൻ നടത്തി പെൺകുട്ടിയുടെ വയറ്റിൽ നിന്ന് മൊബൈൽ ഫോൺ പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായും തൊണ്ടയിലൂടെ ഇത്രയും വലിയ വസ്തു ആമാശയത്തിലെത്തുന്നത് ഇതാദ്യമാണെന്നും ഡോ. ധാക്കദ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *