Friday, January 10, 2025
National

കാമുകിയെ വിവാഹം ചെയ്തതിന് നാല് വ‍ര്‍ഷം നീണ്ട പക, യുവാവിനെ ഭാര്യയുടെ മുൻ കാമുകൻ കുത്തിക്കൊന്നു

രാജ്കോട്ട്: 22 – കാരനെ ഭാര്യയുടെ മുൻ കാമുകൻ കുത്തിക്കൊലപ്പെടുത്തി. ഗുജറാത്തിലെ രാജ്കോട്ടിൽ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. കിഷൻ ദോഡിയ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിൽ മാളവിയനഗർ മേഖലയിൽ വെള്ളിയാഴ്ചയായിരുന്നു കൊലപാതകം. പ്രതിയായ ഹിരേൻ പർമർ എന്നയാൾ ദോഡിയയെ പലതവണ കുത്തി പരിക്കേ.പ്പിക്കുകയായിരുന്നു എന്നാണ് വിവരം.

പരിക്കേറ്റ കിഷനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ചയോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ പര്‍മറിനും കൂട്ടുകാരനായ കാഞ്ചയ്ക്കുമെതിരെ ഭാര്യ രാധിക പരാതി നൽകിയിട്ടുണ്ട്. നാല് വർഷം മുമ്പാണ് രാധിക കിഷനെ വിവാഹം ചെയ്യുന്നത്. ഇതോടെ മുൻ കാമുകനായിരുന്ന പ്രതിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ വിവാഹ ശേഷവും പര്‍മര്‍ ശല്യം തുടര്‍ന്നു. കിഷനെ ഉപേക്ഷിച്ച് തനിക്കൊപ്പം വരാൻ പര്‍മ‍ര്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. നാല് മാസം മുമ്പും കിഷന്റെ വീട്ടിലെത്തി പ‍ര്‍മര്‍ അതിക്രമം നടത്തിയാതായും രാധിക പൊലീസിന് മൊഴി നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രാധികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കും സുഹൃത്തിനും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം കഴിഞ്ഞ മാസം ബെംഗളൂരുവിൽ നടന്ന മറ്റൊരു സംഭവം, വീട്ടുകാര്‍ വിവാഹം എതിര്‍ത്തതിന് കാമുകൻ യുവതിയെ കുത്തിക്കൊന്നതായിരുന്നു. യുവതിയുടെ കുടുംബം ബന്ധം അംഗീകരിക്കാത്തതിൽ പ്രകോപിതയായ കാമുകൻ ഒരു അവരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ദിനകർ ബാവക എന്നയാളായിരുന്നു കേസിൽ പ്രതി. ലീല പവിത്ര എന്ന യുവതിയായിരുന്നു കുത്തേറ്റ് മരിച്ചത്. അഞ്ച് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ വീട്ടുകാർ ഇവരുടെ ബന്ധത്തെ എതിർത്തതായിരുന്നു കൊലയ്ക്ക് പ്രകോപനം.

Leave a Reply

Your email address will not be published. Required fields are marked *