ഭർത്താവിനെ വിട്ട് മൂന്ന് മാസം മുമ്പ് ഒളിച്ചോടിയ യുവതിയെ കാമുകൻ കുത്തിക്കൊന്നു
ആന്ധ്രപ്രദേശിലെ പുലിവെണ്ടുലയിൽ യുവതിയെ കാമുകൻ കുത്തിക്കൊന്നു. അനന്തപുര സ്വദേശി റിസ്വാനയാണ് കൊല്ലപ്പെട്ടത്. കാമുകനായിരുന്ന ഹർഷവർധനാണ് യുവതിയെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തന്നെ വിട്ട് യുവതി അടുത്തിടെ ഭർത്താവിന്റെ പക്കലേക്ക് തിരിച്ചെത്തിയ വൈരാഗ്യത്തിലാണ് കൃത്യം നടത്തിയത്
അഞ്ച് വർഷം മുമ്പാണ് റിസ്വാനയുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് രണ്ട് മക്കളുണ്ട്. എന്നാൽ വിവാഹത്തിന് മുമ്പുണ്ടായിരുന്ന കാമുകനൊപ്പം ഇവർ മൂന്ന് മാസം മുമ്പ് ഒളിച്ചോടി. എന്നാൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്തുകയും തിരികെ ഭർത്താവിന്റെ കൂടെ അയക്കുകയും ചെയ്തു
എന്നാൽ കഴിഞ്ഞ ദിവസം വീട്ടിലാരുമില്ലാത്ത സമയത്ത് ഹർഷവർധൻ വരികയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.