24 മണിക്കൂറിനിടെ 1.07 ലക്ഷം പേർക്ക് കൂടി കൊവിഡ്; 865 പേർ മരിച്ചു
രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പ്രതിദിന മരണനിരക്കിലും കുറവുണ്ട്
24 മണിക്കൂറിനിടെ 865 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന മരണനിരക്ക് ആയിരത്തിൽ താഴെയെത്തുന്നത്. നിലവിൽ രാജ്യത്ത് 12,25,011 പേരാണ് ചികിത്സയിൽ കഴിയുന്നത്.
രാജ്യത്ത് ഇതിനോടകം 5,01,979 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.42 ശതമാനമായി.