24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2795 പേർ മരിച്ചു
രാജ്യത്ത് കൊവിഡ് പ്രതിദിന കണക്കിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
2,55,287 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 2795 പേർ മരിക്കുകയും ചെയ്തു. ഏറെ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന മരണനിരക്ക് മൂവായിരത്തിൽ താഴെയെത്തുന്നത്.
രാജ്യത്ത് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത് 3,31,895 പേരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.62 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രോഗമുക്തി നിരക്ക് 92.09 ശതമാനമായി.