24 മണിക്കൂറിനിടെ 3.33 ലക്ഷം പേർക്ക് കൂടി കൊവിഡ്; 525 പേർ മരിച്ചു
രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവ് വീണ്ടും മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 17.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 4171 കേസുകളുടെ കുറവ് പ്രതിദിന വർധനവിലുണ്ടായിട്ടുണ്ട്. അതേസമയം 24 മണിക്കൂറിനിടെ 525 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 21,87,207 പേരാണ് ചികിത്സയിൽ കഴിയുന്നത്.
രാജ്യത്തെ രോഗമുക്തി നിരക്ക് 93.18 ശതമാനമാണ്. പ്രതിവാര ടിപിആർ 16.65 ശതമാനമായി. രാജ്യത്ത് ഇന്നലെ മാത്രം 18.75 ലക്ഷം പരിശോധനകൾ നടന്നു. ഇതിനോടകം 161.92 കോടി ഡോസ് വാക്‌സിൻ വിതരമം ചെയ്തു. ബൂസ്റ്റർ ഡോസിന്റെ എണ്ണം 79 ലക്ഷമായി.