കോവാക്സിനൊപ്പം കുട്ടികൾക്ക് വേദനസംഹാരികൾ നൽകരുത്; വാക്സിൻ നിർമാതാക്കൾ
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ സ്വീകരിച്ചതിനുശേഷം വേദനസംഹാരികളോ പാരസെറ്റമോളോ ശിപാർശ ചെയ്യുന്നില്ലെന്ന് ഭാരത് ബയോടെക്.
കുട്ടികൾക്കായി കോവാക്സിനോടൊപ്പം മൂന്ന് പാരസെറ്റമോൾ 500 മില്ലിഗ്രാമിന്റെ ഗുളികകൾ കഴിക്കാൻ ചില പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ ശിപാർശ ചെയ്യുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. അത്തരമൊരു നടപടി ആവശ്യമില്ലെന്നും വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് വ്യക്തമാക്കി.
മറ്റ് ചില കോവിഡ് പ്രതിരോധ വാക്സിനുകൾക്കൊപ്പം പാരസെറ്റമോൾ ശിപാർശ ചെയ്തിട്ടുണ്ട്. എന്നാൽ കോവാക്സിന് പാരസെറ്റാമോൾ ശിപാർശ ചെയ്തിട്ടില്ലെന്നും കമ്പനി ആവർത്തിച്ചു.