ബിന്ദു അമ്മിണിയെ മർദിച്ചയാൾ കസ്റ്റഡിയിൽ; ബിന്ദു അമ്മിണിക്കെതിരെ പ്രതിയുടെ ഭാര്യയും പരാതി നൽകി
കോഴിക്കോട് ബിന്ദു അമ്മിണിയെ മർദിച്ചയാൾ കസ്റ്റഡിയിൽ. തൊടിയിൽ സ്വദേശി മോഹൻദാസിനെയാണ് വെള്ളയിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
മോഹൻദാസിന്റെ ഭാര്യ ബിന്ദു അമ്മിണിക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. ഭർത്താവിനെ ബിന്ദു മർദിച്ചെന്ന് പറഞ്ഞാണ് ഭാര്യ റീജ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന് പോലീസ് പറഞ്ഞതായി റീജ മാധ്യമങ്ങളോട് പറഞ്ഞു
ബുധനാഴ്ച വൈകുന്നേരമാണ് കോഴിക്കോട് ബീച്ചിൽ വെച്ച് ബിന്ദു അമ്മിണിയെ മദ്യലഹരിയിൽ മോഹൻദാസ് മർദിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങളും ബിന്ദു അമ്മിണി പുറത്തുവിട്ടിരുന്നു.