ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ വധിച്ച് സുരക്ഷാ സേന
ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍. മറ്റൊരാള്‍ ലഷ്‌കര്‍-ഇ-ത്വയിബ ഭീകരനാണ്.
ദാച്ച് മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ് നിലവിലെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഹനാന്‍ ബിന്‍ യാക്കൂബ്, ജംഷെദ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ അടുത്തിടെ പുല്‍വാമയില്‍ പൊലീസുകാരനെയും ഒരു നാട്ടുകാരനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയോടെയാണ് ഷോപ്പിയാനിലെ ദ്രാച്ചില്‍ സുരക്ഷാ സേന ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയത്.