അടിവസ്ത്രത്തിനകത്ത് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; നാല് യാത്രക്കാര്‍ പിടിയില്‍
നെടുമ്പാശേരിയില്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തിലെത്തിയ രണ്ട് സംഘങ്ങളില്‍ നിന്നായി മൂന്നേകാല്‍ കിലോ സ്വര്‍ണം പിടിച്ചു. അടിവസ്ത്രത്തിനകത്ത് ഒളിപ്പിച്ചായിരുന്നു കടത്ത്. നാല് യാത്രക്കാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് പിടിയിലായത്. പൊടി രൂപത്തിലും പേസ്റ്റ് രൂപത്തിലും സ്വര്‍ണം കടത്തി.