ആശ്ചര്യത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍; 2017നു ശേഷം ആദ്യമായി ഒന്നാം തീയതി ശമ്പളം
ന്യൂഡല്‍ഹി: 2017നു ശേഷം ആദ്യമായി മാസത്തിന്റെ തുടക്ക ദിവസം തന്നെ ശമ്പളം ലഭിച്ചതിന്റെ ആശ്ചര്യത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍. 2017നു ശേഷമുള്ള വര്‍ഷങ്ങളില്‍ മാസത്തിന്റെ ഏഴാമത്തെയോ പത്താമത്തെയോ ദിവസത്തിലാണ് ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിരുന്നത്. എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളം ലഭിക്കുന്നത്.
എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എയര്‍ ഇന്ത്യയെ വാങ്ങാനുള്ള താത്പര്യവുമായി ടാറ്റാ ഗ്രൂപ്പും സ്പൈസ് ജെറ്റും മുന്നോട്ട് വന്നിട്ടുണ്ട്.