Saturday, October 19, 2024
National

മണിപ്പൂർ കലാപം: സർക്കാർ നിരായുധീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ മരുമകൻ

മണിപ്പൂരിൽ വർഗീയ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിരായുധീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബിജെപി എംഎൽഎയും മുഖ്യമന്ത്രി എൻ ബിരേൻ സിംഗിൻ്റെ മരുമകനുമായ രാജ്കുമാർ ഇമോ സിംഗ്. വിമത ഗ്രൂപ്പുകളിൽ നിന്നുള്ള നിരായുധീകരണവും ക്രിയാത്മകമായ പാർലമെന്ററി ചർച്ചകളും ഇപ്പോൾ പ്രധാനമാണ്. സംസ്ഥാനത്ത് സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

നിരായുധീകരണമാണ് ഇപ്പോൾ പ്രധാനം. വിമത സംഘങ്ങളെയും സൈനിക ക്യാമ്പുകളിൽ നിന്നും പൊലീസ് സംവിധാനത്തിൽ നിന്നും ആയുധങ്ങൾ കൊള്ളയടിച്ചവരെയും നിരായുധരാക്കേണ്ടത് അത്യാവശ്യമാണ്. അക്രമാസക്തമായ പ്രദേശങ്ങളിൽ സമാധാനം കൊണ്ടുവരാൻ സർക്കാർ ഏറ്റെടുക്കേണ്ട മാർഗങ്ങളിൽ ഒന്നാണിത്. പാർലമെന്റ് പ്രവർത്തിക്കാൻ പ്രതിപക്ഷ സംഘം അനുവദിക്കണം. നിലവിലെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ക്രിയാത്മകമായ ചർച്ചകൾ നടത്തണമെന്നും ഇമോ സിംഗ് അഭ്യർത്ഥിച്ചു.

രാഷ്ട്രീയം മറന്ന് പാർലമെന്റ് അംഗങ്ങൾ നിലവിലെ സാഹചര്യം സംബന്ധിച്ച് ചർച്ചകൾ നടത്തണം. ഒരു രാഷ്ട്രീയ പ്രവർത്തകനായി അല്ല തന്ന ഇത് പറയുന്നത്, മറിച്ച് ഒരു മണിപ്പൂരി ആയതുകൊണ്ടാണ്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപികണം. വിഷയത്തിൽ പ്രധാനമന്ത്രിയുടെ വരാനിരിക്കുന്ന പ്രസംഗത്തിൽ പ്രത്യാശ പ്രകടിപ്പിച്ച സിംഗ്, പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ സജീവമായ നടപടികൾക്ക് ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published.