Saturday, October 19, 2024
Kerala

‘മിത്തു മണി’ എന്ന് കളിയാക്കുന്നത് ശരിയല്ല’; സർക്കാർ എന്നും വിശ്വാസികൾക്കൊപ്പമെന്ന് കെ രാധാകൃഷ്ണൻ

മിത്ത് വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ക്ഷേത്രങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഈ സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. വിശ്വാസങ്ങളെ സംരക്ഷിക്കാൻ ചെയ്യുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാ‌ക്കി. ദേവസ്വം ബോര്‍ഡിന് ലഭിക്കുന്ന പണത്തെ ‘മിത്തു മണി’ എന്ന് കളിയാക്കുന്നത് ശരിയല്ല.

തന്നെ കുറിച്ച് പറയുന്നതിൽ ഒന്നും പറയാനില്ല. നടൻ സലീം കുമാർ ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്നും ലഭിക്കുന്ന പണത്തെ മിത്തു മണി എന്ന് വിളിക്കണമെന്നും പരിഹസിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതിക​രണം.വിശ്വാസത്തെ തകർക്കാൻ ഒരിക്കലും ശ്രമിക്കില്ല.

സമൂഹത്തെ ഇളക്കി വിടാൻ എളുപ്പമായിരിക്കും. വിശ്വാസത്തെ പോറൽ ഏൽപ്പിക്കാൻ ശ്രമിക്കില്ലെന്നും മന്ത്രി പറഞ്ഞു. മണിപ്പൂരിലും ഹരിയാനയിലും എന്താണ് സംഭവിക്കുന്നതെന്നും ദേവസ്വം മന്ത്രി ചോദിച്ചു.മിത്ത്, ശാസ്ത്ര വിവാദത്തിൽ സ്പീക്കർ എ എൻ ഷംസീർ കാര്യങ്ങൾ വിശദമാക്കിയിട്ടുണ്ട്. വിശ്വാസങ്ങളെ വ്രണപ്പെടുത്താൻ സർക്കാർ ഒന്നും ചെയ്യുന്നില്ല.

റോഡ് തടസപ്പെടുത്തിയാൽ ആരാണെങ്കിലും കേസ് എടുക്കും. വിശ്വാസത്തിന്റെ ശാസ്ത്രീയത പരിശോധിക്കൽ ദേവസ്വം മന്ത്രിയുടെ ജോലിയല്ല. ഓരോ കാര്യങ്ങളും സയന്റിഫിക്ക് ആണോ അല്ലയോ എന്ന് പറയേണ്ട കാര്യം ദേവസ്വം മന്ത്രിക്ക് ഇല്ലെന്നും മന്ത്രി വിശദമാക്കി.

Leave a Reply

Your email address will not be published.