ലാന്‍ഡ് റോവറിലേക്ക് ട്രക്ക് പാഞ്ഞുകയറി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
മീററ്റ്: മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ കുമാറും മകനും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പട്ടു. മീററ്റില്‍ രാത്രി പത്തുമണിക്കാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പ്രവീണ്‍ കുമാറിനും പരിക്കുകളില്ല.
വീട്ടിലേക്ക് മടങ്ങുകമ്പോഴായിരുന്നു പ്രവീണ്‍ കുമാര്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡ് റോവറിലേക്ക് അമിതവേഗത്തിലെത്തിയ ട്രാക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ നിന്ന് പ്രവീണ്‍കുമാറും മകനും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.