മൊബൈല്‍ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കണക്ട് ചെയ്ത ഉപകരണം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
ഭോപ്പാല്‍: ചാര്‍ജ് ചെയ്യുന്നതിനായി മൊബൈല്‍ ഫോണ്‍ കണക്റ്റുചെയ്തപ്പോള്‍ പവര്‍ ബാങ്ക് പോലുള്ള ഉപകരണം പൊട്ടിത്തെറിച്ച് 28 കാരന്‍ മരിച്ചു. മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെചാപ്രോഡ് ഗ്രാമത്തിലാണ് സംഭവം കണക്ട് ചെയ്ത ഉപകരണം പവര്‍ ബാങ്കാണോ അതോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണമാണോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നാണ് പോലിസ് പറയുന്നത്.
രാം സാഹില്‍ പാല്‍ എന്നയാള്‍ക്ക് റോഡില്‍ നിന്നാണ് പവര്‍ബാങ്ക് പോലത്തെ ഉപകരണം ലഭിച്ചത്. പിന്നീട് വീട്ടിലേക്ക് മടങ്ങിയതിന് ശേഷം തന്റെ മൊബൈല്‍ ഉപകരണത്തില്‍ പ്ലഗ് ചെയ്തു. എന്നാല്‍ ഇത് പൊട്ടിത്തെറിച്ച് അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. ഉപകരണം എന്താണ് എന്ന് കണ്ടെത്തുന്നതിനായി ഭാഗങ്ങള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചതായി പോലിസ് പറഞ്ഞു.