തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം കയറിയിറങ്ങി; 10 വയസുകാരൻ മരിച്ചു
മാഹി: തെരഞ്ഞെടുപ്പ് പ്രചാരണ പ്രചാരണ വാഹനം കയറിയിറങ്ങി 10 വയസുകാരൻ മരിച്ചു. മാഹിയിൽ അയ്യപ്പന്‍ വീട്ടില്‍ വിശാലിന്റെ മകന്‍ ആദിഷാണ് (10) മരിച്ചത്. മാഹി കടപ്പുറത്ത് എന്‍ഡിഎ പ്രചാരണ വാഹനത്തിനടിയില്‍പ്പെട്ടാണ് അപകടം.
തെരഞ്ഞെടുപ്പ് പ്രചാരണം കാണാന്‍ സൈക്കിളിലെത്തിയ കുട്ടി എന്‍ഡിഎ പ്രചാരണ വാഹനത്തിനിടയിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ കൂടി വാഹനം കയറിയിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍