കമൽഹാസന്റെ വാഹനം തടഞ്ഞുനിർത്തി തെരഞ്ഞെടുപ്പ് കമ്മിഷന്റെ മിന്നൽ പരിശോധന
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന്റെ കാരവാൻ തടഞ്ഞു നിർത്തി പരിശോധന. തെരഞ്ഞെടുപ്പ് കമ്മിഷനാണ് മിന്നൽ പരിശോധന നടത്തിയത്.
തഞ്ചാവൂർ ജില്ലാ അതിർത്തിയിൽ വച്ചായിരുന്നു പരിശോധന. തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു സംഭവം. കമലിനെ വാഹനത്തിൽ ഇരുത്തിയാണ് അധികൃതർ പരിശോധന നടത്തിയത്. പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല.