പുതിയ വായ്പാനയം പ്രഖ്യാപിച്ചു; പലിശനിരക്കില്‍ മാറ്റമില്ല
റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശനിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. 2022 സാമ്പത്തിക വര്‍ഷത്തില്‍ 10.5 ശതമാനം വളര്‍ച്ചാ പ്രതീക്ഷയെന്നും വിപണയില്‍ പണ ലഭ്യത സാധാരണ നിലയിലാക്കാന്‍ നടപടിയെടുക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് അറിയിച്ചു.
റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനം എത്തിയത് അനുകൂല ഘടകമായാണ് ആര്‍ബിഐ വിലയിരുത്തുന്നത്. സമ്പദ് ഘടന തിരിച്ചുവരവ് പ്രകടമാക്കിയത് ഗുണകരമെന്നാണ് വിലയിരുത്തല്‍. അതിനാാണ് നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് വായ്പാ അവലോകന സമിതി തീരുമാനിച്ചത്.