Thursday, April 10, 2025
National

സമരം ചെയ്യുന്നത് ഒരു സംസ്ഥാനത്തെ കർഷകർ മാത്രം; അവരെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്ര കൃഷിമന്ത്രി

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നത് ഒരു സംസ്ഥാനത്തെ കർഷകർ മാത്രമാണെന്നും അവരെ സമരത്തിന് പ്രേരിപ്പിക്കുകയാണെന്നും കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ പോരായ്മയുണ്ടെന്ന് ചൂണ്ടിക്കാണിക്കാൻ കർഷക പ്രസ്ഥാനങ്ങൾക്ക് സാധിച്ചി്‌ല്ലെന്നും മന്ത്രി പറഞ്ഞു

നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരാൻ സർക്കാർ തയ്യാറാണ്. അതിനർഥം കാർഷിക നിയമത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെന്നല്ല. ഒരു പ്രത്യേക സംസ്ഥാനത്തെ കർഷകരാണ് സമരം ചെയ്യുന്നത്. അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. കാർഷിക നിയമം പ്രാവർത്തികമാക്കിയാൽ അവരുടെ കൃഷിഭൂമി മറ്റുള്ളവർ കയ്യടക്കുമെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.

സർക്കാരും പ്രധാനമന്ത്രിയും കർഷക ക്ഷേമത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഇതൊരു അഭിമാന പ്രശ്‌നമായി സർക്കാർ കാണുന്നില്ല. കാർഷിക നിയമങ്ങളിൽ പ്രശ്‌നമെന്താണെന്ന ഞങ്ങളുടെ ചോദ്യത്തിന് ആരും ഉത്തരം നൽകുന്നില്ലെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *