Sunday, January 5, 2025
National

സിപിഐയിൽ ചുമതലകൾ നിശ്ചയിച്ചു: കേരളത്തിൻ്റെ മേൽനോട്ടം കാനത്തിന്, പാർട്ടി പരിപാടികളുടെ ചുമതല പ്രകാശ് ബാബുവിന്

ദില്ലി: സിപിഐയുടെ കേന്ദ്ര നിര്‍വാഹകസമിതി അംഗങ്ങളുടെ ചുമതലകള്‍ തീരുമാനിച്ചു. കേരളത്തിന്‍റെ ചുമതല സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നെയാണ് നൽകിയത്. ബിനോയ് വിശ്വത്തിന് പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെയും കർണാടകയുടെയും സാംസ്കാരികരംഗത്തിന്‍റെയും ചുമതല കിട്ടി.പാര്‍ട്ടി പരിപാടികളുടെ ചുമതല പ്രകാശ് ബാബുവിനാണ് നൽകിയത്. പി.സന്തോഷ് കുമാറിന് യുവജനരഗംഗത്തിന്‍റെയും അന്താരാഷട്ര വിഷയങ്ങളുടെയും ചുമതലയും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *