മധ്യപ്രദേശിലെ സൈക്കോ കില്ലർ ദിലീപ് ദേവാലിനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു
മധ്യപ്രദേശിലെ സൈക്കോ കില്ലർ ദിലീപ് ദേവാലിനെ പോലീസ് വെടിവെച്ചു കൊന്നു. വയോധികരെ ടാർഗറ്റ് ചെയ്ത് ഇവരുടെ വീട്ടിൽ കയറി മോഷണം നടത്തുകയും കൊലപ്പെടുത്തുകയും ചെയ്ത് രക്ഷപ്പെടുന്ന രീതിയായിരുന്നു ഇയാൾക്ക്. രത്‌ലമിൽ നടന്ന ഏറ്റുമുട്ടലിലാണ് ദിലീപ് ദേവാലിനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്
ഏറ്റുമുട്ടലിൽ അഞ്ച് പോലീസുകാർക്കും പരുക്കേറ്റു. ഗുജറാത്ത് സ്വദേശിയായ ദിലീപ് വിവിധ സംസ്ഥാനങ്ങളിലായി ആറ് കൊലക്കേസുകളിൽ പ്രതിയാണ്. നവംബർ 25നായിരുന്നു അവസാനത്തെ കൊലപാതകം. രത്‌ലമിലെ ഒരു വീട്ടിൽ കവർച്ചക്ക് കയറിയ ഇയാൾ ദമ്പതികളെയും അവരുടെ മകളെയും വെടിവെച്ച് കൊല്ലുകയായിരുന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ പൊട്ടിയിരുന്നതിനാൽ ആക്രമണം ആരും അറിഞ്ഞിരുന്നുമില്ല.
ജൂണിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ദിലീപിനെ പോലീസ് തെരയുന്നതിനിടെയാണ് വീണ്ടും കൊലപ്തകം നടന്നത്.