പരിശീലനത്തിനിടെ അബദ്ധത്തിൽ ഗ്രനേഡ് പൊട്ടി; കാസർകോട് പോലീസുകാരന് പരുക്ക്
കാസർകോട് പരിശീലനത്തിനിടെ ഗ്രനേഡ് അബദ്ധത്തിൽ പൊട്ടി പോലീസുകാരന് പരുക്ക്. ആംഡ് ഫോഴ്‌സ് പരിശീലനത്തിനിടെയാണ് സംഭവം. സിവിൽ പോലീസ് ഓഫീസർ സുധാകരനാണ് പരുക്കേറ്റത്.
സുധാകരൻ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. സുധാകരനൊപ്പമുണ്ടായിരുന്ന താത്കാലിക ജീവനക്കാരൻ പവിത്രനും നിസാര പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. സുധാകരനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.