ഇന്ത്യയുടെ അഭിമാനമായ അഭിനന്ദൻ വർധമാന് വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം
ബാലാകോട്ട് വ്യോമാക്രമണത്തിനിടെ വിമാനം തകർന്നുവീണ് പാക്കിസ്ഥാൻ തടവിലാക്കിയ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധമാന് സേനയിൽ സ്ഥാനക്കയറ്റം. വിംഗ് കമാൻഡറായിരുന്ന അഭിനന്ദന് ഗ്രൂപ്പ് ക്യാപ്റ്റൻ പദവിയിലേക്കാണ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.
2019ലെ പുൽവാമ ഭീകരാക്രമണത്തിന് നൽകിയ തിരിച്ചടിക്കിടെയാണ് മിഗ് 21 വിമാനം തകർന്നുവീണ് അഭിനന്ദൻ വർധമാൻ പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്. പിടിയിലാകുന്നതിന് മുമ്പ് പാക്കിസ്ഥാന്റെ എഫ് 16 വിമാനം വർധമാൻ തകർത്തിരുന്നു. മൂന്ന് ദിവസത്തെ പാക് തടങ്കലിൽ നിന്ന് മാർച്ച് 1ന് വർധമാൻ രാജ്യത്ത് തിരിച്ചെത്തുകയായിരുന്നു. രാജ്യം വർധമാന് വീർചക്ര പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.