മകളെക്കാൾ പഠനത്തിൽ മികവ് പുലർത്തി; മകളുടെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു
മകളുടെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു. വിദ്യാർത്ഥി മകളെക്കാൾ മികവ് പുലർത്തിയതിലെ വൈരാഗ്യമാണ് വിഷബാധയേറ്റ് മരിച്ചത് എട്ടാം ക്ലാസുകാരൻ. പുതുച്ചേരി കാരയ്ക്കൽ സ്വകാര്യ സ്കൂളിലെ ബാലമണികണ്ഠനാണ് മരിച്ചത്. സഹപാഠിയുടെ അമ്മ വിക്ടോറിയ പൊലീസ് കസ്റ്റഡിയിൽ.
ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിലെ പരിപാടിയുടെ റിഹേഴ്‌സലിൽ പങ്കെടുത്ത ശേഷം ഉച്ചയോടെയാണ് ബാലമണികണ്ഠൻ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടൻ ബാലമണികണ്ഠൻ കുട്ടി ഛർദ്ദിക്കുകയും ബോധരഹിതനാകുകയും ചെയ്തു. പിന്നീട് രക്ഷിതാക്കൾ കാരയ്ക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കുട്ടി കുടിച്ച ശീതളപാനീയത്തിൽ വിഷം കലർന്നുവെന്ന് ഡോക്ടർമാർ കണ്ടെത്തി.
തുടർന്ന് രക്ഷിതാക്കൾ സ്‌കൂളിലെത്തി അന്വേഷണം നടത്തി. ഒരു കുട്ടിയുടെ അമ്മ ശീതളപാനീയം നൽകിയത് കണ്ടുവെന്ന സ്കൂൾ വാച്ച്മാന്റെ വെളിപ്പെടുത്തലാണ് സംഭവം പുറത്തെത്തിച്ചത്. ഇതേതുടർന്ന് ബാലമണികണ്ഠന്റെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെ പൊലീസ് പിടികൂടിയപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായത്. മകൾ നന്നായി പഠിക്കുന്ന കുട്ടിയാണ്. മകളോട് മത്സരിക്കുന്ന രീതിയിൽ ബാലാമണികണ്ഠൻ പഠിക്കുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അമ്മ പറയുന്നത്.