തക്കാളി കര്‍ഷകനെ അഞ്ചംഗ സംഘം ആക്രമിച്ച് നാലര ലക്ഷം രൂപ കവര്‍ന്നു
തക്കാളി വില വർധിച്ചപ്പോൾ തക്കാളി മോഷണവും കൂടികൊണ്ടിരിക്കുകയാണ്. വില കൂടിയതില്‍ പിന്നെ നിരവധി മോഷണ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്തരത്തിൽ ഒരു വർത്തയാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽനിൻ പുറത്തുവരുന്നത്. ചന്തയിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന കർഷകനെ അഞ്ചംഗ സംഘം ആക്രമിച്ച് നാലര ലക്ഷം രൂപ കൊള്ളയടിച്ചിരിക്കുന്നു.
പാലമേനരു മാർക്കറ്റിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന ലോക രാജ് എന്ന കർഷകനെ അക്രമികൾ ബിയർ കുപ്പികൾ കൊണ്ട് ആക്രമിക്കുകയായിരുന്നു.ആക്രമണം നടത്തുമ്പോൾ പ്രതികൾ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. പരുക്കേറ്റ കർഷകനെ നാട്ടുകാർ പുങ്ങന്നൂർ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പുങ്ങന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെ കർണാടകയിലെ ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ ഗോണി സോമനഹള്ളി ഗ്രാമത്തിലെ ഫാമിൽ നിന്ന് രണ്ടര ലക്ഷം രൂപ വില മതിക്കുന്ന തക്കാളി മോഷണം പോയതായി വാർത്തകൾ വന്നിരുന്നു ബെംഗളൂരുവിൽ 2.5 ടൺ തക്കാളി കയറ്റിയ ട്രക്ക് തട്ടിയെടുത്തതിന് തമിഴ്‌നാട്ടിൽ നിന്നുള്ള ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിലോക്ക് 200 രൂപ നിരക്കിലാണ് ഇപ്പോള്‍ തക്കാളി വില്‍ക്കുന്നത്. വരുംദിവസങ്ങളില്‍ വില 300 രൂപയിലെത്താന്‍ സാധ്യതയുണ്ടെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു.