യാത്രക്കാരുടെ ശ്രദ്ധക്ക്; 28 ട്രെയിനുകൾ കൂടി റദ്ദാക്കി;
ഭുവനേശ്വർ: ഒഡിഷ ട്രെയിൻ ദുരന്തത്തെ തുടർന്ന് 28 ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇന്നലെ റദ്ദാക്കിയ ട്രെയിനുകൾക്ക് പുറമേയാണിത്. ഇതോടെ അപകട ശേഷം ആകെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 85 ആയി. യുദ്ധകാലാടിസ്ഥാനത്തിൽ പാളം പൂർവ്വ സ്ഥിതിയിലാക്കുക എന്നതാണ് റെയിൽവേയുടെ പ്രാഥമിക ലക്ഷ്യം. അതിനായി ആയിരത്തോളം പേരെ നിയോഗിച്ചിട്ടുണ്ട്.